
ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷയുമായി ബന്ധപ്പെട്ട് 2025-26 അദ്ധ്യയനവർഷത്തേക്ക് കുറഞ്ഞ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചതിന്റെ കാരണം വിശദീകരിക്കണമെന്ന് സുപ്രീംകോടതി. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന് നിർദ്ദേശം നൽകി. കാരണങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണം. ദുരൂഹമായ കാരണങ്ങളില്ലെന്ന് തങ്ങളുടെ മനഃസാക്ഷിക്ക് ബോദ്ധ്യപ്പെടണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പൊതുതാത്പര്യഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. രോഗികളുടെ സുരക്ഷ, പൊതുജനാരോഗ്യം, മെഡിക്കൽ പ്രൊഫഷന്റെ വിശ്വാസ്യത എന്നിവയെ ബാധിക്കുന്ന വിഷയമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |