SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.36 PM IST

ദേശീയ പണിമുടക്ക് വിജയിപ്പിക്കും

Increase Font Size Decrease Font Size Print Page

കൊല്ലം: സംയുക്ത ട്രേഡ് യൂണിയൻ ദേശീയ സമിതി 12 ന് നടത്തുന്ന ദേശീയ പണിമുടക്കിൽ എല്ലാ കശുഅണ്ടി തൊഴിലാളികളും അണിനിരക്കണമെന്ന് കേരള കാഷ്യു വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) അഭ്യർത്ഥിച്ചു. മോദി സർക്കാർ സൃഷ്ടിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും കശുഅണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ പിണറായി സർക്കാർ പരമാവധി ആനുകൂല്യങ്ങൾ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാഷ്യു കോർപ്പറേഷൻ, കാപക്സ് തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി വിതരണത്തി​ന് ആവശ്യമായ ഫണ്ട് നൽകുമെന്നും ധനമന്ത്രി നിയമസഭയിൽ ഉറപ്പു നൽകി. സ്റ്റാഫ് ജീവനക്കാരുടെ ശമ്പള പരിഷ്കാരം നടപ്പാക്കി. ഈ നടപടികൾ സ്വീകരിച്ച സംസ്ഥാന ഗവൺമെന്റിനെ കാഷ്യു സെൻറർ യോഗം അഭിനന്ദിച്ചു. ബി ശുജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി തുളസീധരകുറിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. ഗുരുദാസൻ, ജെ മേഴ്സിക്കുട്ടിയമ്മ, എം ശിവശങ്കരപ്പിള്ള എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY