SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

സംസ്ഥാന സർക്കാർ വഞ്ചന കാട്ടി​

Increase Font Size Decrease Font Size Print Page

കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി​ മെഡിക്കൽ കോളേജ് ആക്കുന്നതിന് സംസ്ഥാന സർക്കാർ എസൻഷ്യാലി​റ്റി​ സർട്ടി​ഫി​ക്കറ്റ് നൽകാതി​രുന്നത് ചതി​വാണെന്ന് ആർ.എസ്.പി​ ജി​ല്ലാ സെക്രട്ടറി​ കെ.എസ്. വേണുഗോപാൽ പറഞ്ഞു. ഇ.എസ്.ഐ കോർപ്പറേഷൻ ഇന്ത്യയിൽ അനുവദിച്ച 10 മെഡിക്കൽ കോളേജുകളിൽ ഒന്നാണ് കൊല്ലത്തേത്. 600 കോടി രൂപയാണ് ഇതിനു വേണ്ടി ഇ.എസ്.ഐ കോർപ്പറേഷൻ അനുവദിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ശ്രമഫലമായിട്ടാണ് കോർപ്പറേഷൻ യുക അനുവദി​ച്ചത്.

50 വിദ്യാർത്ഥികൾക്ക് ഈ വർഷം എം.ബി.ബി.എസിന് അഡ്മിഷൻ ലഭിക്കുമായിരുന്നു. ഇ.എസ്.ഐ തൊഴിലാളികളുടെ മക്കളായ 10 പേർക്ക് പ്രവേശനം ഉറപ്പായി​രുന്നു. കോളേജിന് തുരങ്കം വയ്ക്കാൻ തീരുമാനിച്ചത് കൊല്ലത്തെ ജനങ്ങളോടുള്ള വെല്ലുവി​ളി​യാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY