SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ഇഞ്ചക്കാട് ബാലചന്ദ്രന് കാവ്യശ്രീ പുരസ്കാരം

Increase Font Size Decrease Font Size Print Page
kunnathoor-
ജനാധിപത്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ 'കാവ്യശ്രീ പുരസ്കാരം' കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ.ജെ.പ്രകാശ് സമ്മാനിക്കുന്നു

കുന്നത്തൂർ: കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രന് ജനാധിപത്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ 'കാവ്യശ്രീ പുരസ്കാരം' സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ജയപ്രസാദ്, സുരേഷ് കുഴുവേലിൽ, സന്തോഷ് പവിത്രം,അടൂർ ജയപ്രകാശ്, ഷീജാ മുരളീധരൻ, മനോജ് മണ്ണടി, വിമലാ മധു,വിജയലക്ഷ്മി ഉണ്ണിത്താൻ, സരിജ എന്നിവർ സംസാരിച്ചു. ഗാന്ധി കവിയരങ്ങ് സദാശിവൻ പൂവത്തൂർ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മോഹനചന്ദ്രൻ, ആശാ ജിജി, ശ്രീദേവി പുലിക്കുളം, ഡെറീന, ഹന്ന അനിൽ എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് കുഴുവേലി, എൽ. ഉഷാകുമാരി, റജി മാമൻ, ജോൺ സി.ശാമുവേൽ, സരള ലാൽ, എസ്.ആർ. സ്മിത, സോമൻ കൊച്ചുവിള, സുമ മാത്യു, സുമതി പ്രസന്നകുമാർ എന്നിവരെ ആദരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY