SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

നിർമാണോദ്ഘാടനം

Increase Font Size Decrease Font Size Print Page
tanoor

മലപ്പുറം: താനൂർ ഫിഷറീസ് സ്‌കൂളിൽ വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3.90 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഹയർ സെക്കന്ററി വിഭാഗം ബഹുനില കെട്ടിടം, പി.എം.എം.എസ്.വൈ മാതൃക മത്സ്യഗ്രാമം പദ്ധതിയിലുൾപ്പെട്ട ഓഡിറ്റോറിയം, 74.6 ലക്ഷം രൂപയുടെ റീഹാബിലിറ്റേഷൻ സെന്റർ, 1.78 കോടി രൂപയുടെ അക്വേറിയം, കേരള സ്‌പോർട്സ് കൗൺസിൽ 25 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകളുടെ നിർമ്മാണോദ്ഘാടനം എന്നിവയാണ് സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചത്.
താനൂർ നഗരസഭ ചെയർപേഴ്സൺ നസ്ല ബഷീർ അദ്ധ്യക്ഷയായി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.നൗഷാദ്, നഗരസഭ വൈസ് ചെയർമാൻ എം.പി.അഷ്റഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.ഫർസാന ഫൈറൂസ്, പി.പി.ഫാസില, വിവിധ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാകിരണം കോർഡിനേറ്റർ സുരേഷ് കോളശ്ശേരി, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബി.കെ.സുധീർ കിഷൻ പങ്കെടുത്തു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY