വണ്ടൂർ: വികസന ഫോറത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ വികസന രേഖ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീനും പഞ്ചായത്ത് സെക്രട്ടറി എൻ. മമ്മദ് അബ്ദുല്ലത്തീഫിനുമാണ് വികസന ഫോറം ഭാരവാഹികൾ പഞ്ചായത്തിൽ എത്തി കൈമാറിയത്.
പശ്ചാത്തല, അടിസ്ഥാന വികസനം, ഉത്പാദന സേവന മേഖല എന്നിവയിലേക്കാവശ്യമായ വികസന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ജനകീയ വികസന രേഖ.
കൈമാറ്റ ചടങ്ങിൽ വികസന ഫോറം പ്രസിഡന്റ് കെ.ടി.സലിം, സെക്രട്ടറി ഉമ്മർ തുറക്കൽ, അക്ബർ കരുമാര, എൻ. മക്ബൂൽ, മുഹ്സിൻ നാലകത്ത്, വി. അനീസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
