
മലപ്പുറം: താനൂർ നിയോജകമണ്ഡലത്തിൽ ചെറിയമുണ്ടം ജി.എച്ച്.എസ്.എസ് കാമ്പസിൽ പ്രവർത്തിക്കുന്ന സിമെറ്റ് നഴ്സിങ് കോളേജ് കെട്ടിട പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കോളേജ് ബസിന്റെ ഫ്ലാഗ് ഓഫും മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. സിമെറ്റ് ഡയറക്ടർ ഡോ.ആശ, എസ്. കുമാർ , സിമെറ്റ് കോളേജ് ഒഫ് നഴ്സിങ് പ്രിൻസിപ്പൽ ഡോ. ജിബി വർഗീസ് പ്രോജക്ട് അവതരിപ്പിച്ചു. താനൂർ ബ്ലോക്ക് പ്രസിഡന്റ് സി.നൗഷാദ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചക്കിയത്ത് ഖമറുന്നിസ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി, മലപ്പുറം ഡി.എം.ഒ ടി.കെ.ജയന്തി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
