
മുളന്തുരുത്തി: ജെ.സി.ഐ തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ ലാ ഓഫീസേഴ്സിനായി സംഘടിപ്പിച്ച ട്രെയിനിംഗ് സെമിനാർ മുൻ നാഷണൽ പ്രസിഡന്റ് രാംകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ജയിസൺ അറയ്ക്കൽ അദ്ധ്യക്ഷനായി. മുൻ നാഷണൽ പ്രസിഡന്റ് ജി.സുബ്രഹ്‌മണ്യൻ മുഖ്യപരിശീലകനായി. മുൻ സോൺ പ്രസിഡന്റ് മേജോ ജോൺസൺ, സോൺ വൈസ് പ്രസിഡന്റ് എബിൾ ബേബി, സോൺ ഡയറക്ടർ മാനേജ്‌മെന്റ് എബിൻ ജോസ്, ജെ.സി.ഐ തൃപ്പൂണിത്തുറ പ്രസിഡന്റ് എൻ. ശരത്, സോൺ സെക്രട്ടറി ബ്രീജ് ജോയി എന്നിവർ പ്രസംഗിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് രാകേഷ് നായർ, അർജുൻ കെ. നായർ, ഹരീഷ് കുമാർ, വിജീഷ് ആർ. നായർ എന്നിവർ സഹപരിശീലകരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
