SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.59 PM IST

അവിശ്വസനീയം, അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച, 12 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടം

Increase Font Size Decrease Font Size Print Page
ind-vs-usa

മുംബയ്: ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിര അമേരിക്കയ്ക്ക് മുന്നില്‍ പതറുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് 13ാം ഓവറില്‍ ആറ് വിക്കറ്റുകള്‍ നഷ്ടമായി. ലോകചാമ്പ്യന്‍മാരെ ഞെട്ടിക്കുന്ന പ്രകടനമാണ് അമേരിക്ക പുറത്തെടുക്കുന്നത്. മികച്ച ബൗളിംഗും ഫീല്‍ഡിംഗുമാണ് ഇന്ത്യയെ പിടിച്ചുനിര്‍ത്താന്‍ അമേരിക്കയെ സഹായിച്ചത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ക്രീസില്‍ തുടരുന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.

ഇഷാന്‍ കിഷന്‍ 20 (16), അഭിഷേക് ശര്‍മ 0(1), തിലക് വര്‍മ 25 (16), ശിവം ദുബെ 0(1), റിങ്കു സിംഗ് 6(14), ഹാര്‍ദിക് പാണ്ഡ്യ 5(6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് പിഴുത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കാണ് ഇന്ത്യയെ തകര്‍ത്തത്. അലി ഖാന്‍, മുഹമ്മദ് മുഹ്‌സിന്‍, ഹര്‍മീത് സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ടോസ് നേടിയ യുഎസ്എ നായകന്‍ മൊണാങ്ക് പട്ടേല്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മോശം ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, പേസര്‍ ജസ്പ്രീത് ബുംറ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ കളിക്കുന്നില്ല.

TAGS: NEWS 360, SPORTS, IND, USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY