SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

അദ്വൈതാശ്രമത്തിൽ പുസ്തക പ്രകാശനം

Increase Font Size Decrease Font Size Print Page
book

ആലുവ: ഒരിടം നമുക്കായ് കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ 130 ഓളം പേർ ചേർന്നെഴുതിയ 'ഹൃദയപൂർവ്വം നിനക്കായ്" എന്ന പുസ്തകം ഉൾപ്പെടെ അഞ്ച് പുസ്തകങ്ങൾ ഇന്ന് രാവിലെ 9.30ന് ആലുവ അദ്വൈതാശ്രമത്തിൽ പ്രകാശനം ചെയ്യും. ഡോ. സൗമ്യ ശ്രീകാന്ത്, ഷീല അനിൽകുമാർ, സ്വാതി യു. ഷെട്ടി, നിസ എറമംഗലത്ത് എന്നിവരെഴുതിയ കാവ്യദളങ്ങൾ, നിന്നെയും കാത്ത്, വെൺപാരിജാതം, നിലാവിന്റെ കിന്നാരം എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, പ്രൊഫ. രഘുദേവ് നെടുംകുന്നം, വയലിനിസ്റ്റ് വിശ്വനാഥൻ, കഥക് ഡാൻസർ സുചിത്ര, നടൻ നിസാർ, ജോർജുകുട്ടി താവളം, ഗിരിജൻ ആചാരി എന്നിവർ സംസാരിക്കും.

TAGS: LOCAL NEWS, ERNAKULAM, BOOKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY