SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.40 PM IST

ഏകദിന ക്യാമ്പും അനുമോദന സദസും

Increase Font Size Decrease Font Size Print Page
img
ഒഞ്ചിയം ധർമ്മ എൽ.പി. സ്കൂളിൽ ഏകദിന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിനി കൊടക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

വടകര: ഒഞ്ചിയം ധർമ്മ എൽ.പി. സ്കൂളിൽ 'സ്നേഹസ്പർശം' ഏകദിന ക്യാമ്പും അനുമോദന സദസും സംഘടിപ്പിച്ചു. ഷിജി വട്ടക്കണ്ടി ക്ലാസെടുത്തു. ഷാജി ഇ.എം വിനോദ പരിപാടിക്ക് നേതൃത്വം നൽകി. വിട്രസ്റ്റ് വടകരയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വൈകുന്നേരം നടന്ന അനുമോദന സദസ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട് ഉദ്ഘാടനം ചെയ്തു. ജൗഹർ വെള്ളികുളങ്ങര പ്രതിഭകളെ അനുമോദിച്ചു. വിനീഷ് സി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. ദിവാകരൻ ടി.കെ, പത്മിനി, ഷിബ വി.കെ, മിനി ആർ.ജി പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY