ഫറോക്ക്: ഫറോക്ക് ഗവ.ഗണപത് ഹൈസ്കൂളിലെ റിട്ടയേഡ് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനയായ ഫെഗാറസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം ഫറോക്ക് മുൻസിപ്പൽ കൗൺസിലർ ഷാജി പറശ്ശേരി ഉദ്ഘാടനം ചെയ്തു. പി.കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. താര ബാബു, സ്റ്റിവി, ധനഹൻ, പി.എം വാസുദേവൻ, വിപിൻ കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, മൂസക്കോയ, കെ പത്മകുമാരി, ശാന്തമ മാത്യു, പി ദേവദാസൻ പ്രസംഗിച്ചു. ഫെഗാറസ്റ്റ് അംഗമായ ഹമീദ് മാസ്റ്ററുടെ സി.എ.എച്ച് മെസ്സേജസ് എന്ന പുസ്തകം സേതുവിന് നൽകി പ്രകാശനം ചെയ്തു. വിവിധ പരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
