
മുംബയ്: എൻ.സി.പി അദ്ധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തിൽ സംശയങ്ങളുയർത്തി
അദ്ദേഹത്തിന്റെ അനന്തരവനും എൻ.സി.പി എം.എൽ.എയുമായ രോഹിത് പവാർ. വിമാനാപകടത്തിൽ എല്ലാവർക്കും സംശയങ്ങളുണ്ടെന്നും വിഷയത്തിൽ പത്തിന് വിശദമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാരാമതി ജില്ലാ പരിഷദിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻസിപിയുടെ ഇരുപക്ഷവും ഒരുമിക്കണമെന്ന് അജിത് ആഗ്രഹിച്ചിരുന്നതായും ലയനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും രോഹിത് പറഞ്ഞു. അജിത് മരിച്ച വിമാനാപകടത്തേക്കുറിച്ച് എല്ലാവർക്കും ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. ജനുവരി 28നാണ് അജിത് സഞ്ചരിച്ച ലിയർജെറ്റ് വിമാനം തകർന്നുവീണത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |