
മാള: എൻ.കെ. വാസു സ്മാരകവായനശാലയും മാള ഗവ. എൽ.പി സ്‌കൂളും സംയുക്തമായി സ്‌കൂളിൽ സംഘടിപ്പിച്ച റിപ്പബ്ലിക് സദസ് വനമിത്ര അവാർഡ് ജേതാവ് വി.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എം.സി. പോൾ അദ്ധ്യക്ഷനായി. കുട്ടികളുടെ അക്ഷരകരോൾ, 'കേരള ചരിത്രവും വികസനവും' വിഷയമാക്കിയ പ്രശ്‌നോത്തരി എന്നിവ നടന്നു. എം.സി. പോളിന്റെ ആസ്വാദനം അതിജീവനം എന്ന പുസ്തകം സ്‌കൂളിന് സമ്മാനിച്ചു. ടി.എൻ. വിജയൻ , ഹെഡ്മിസ്ട്രസ് വിൻസി,വായനശാല പ്രസിഡന്റ് ഷീബ ഗിരീശൻ എന്നിവർ പ്രസംഗിച്ചു. പ്രശ്‌നോത്തരിയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.കെ. ശശി, ബീന ശരവണൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
