
'ആശാൻ" എന്ന ചിത്രം എല്ലാവരും കാണണമെന്ന അപേക്ഷയുമായി ചിത്രത്തിലെ നായകൻ ഇന്ദ്രൻസ്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും, താൻ ആദ്യമായാണ് ഇത്രയും പ്രമോഷനോട് കൂടി ഒരു ചിത്രത്തിൽ നായകനായി എത്തിയതെന്നും ഇന്ദ്രൻസ് പറഞ്ഞു. ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ആശാനിൽ തന്റെ പ്രകടനത്തിനും ചിത്രത്തിനും മികച്ച പ്രതികരണം ലഭിക്കുമ്പോഴും, പ്രതീക്ഷിച്ച അത്രയും ആളുകൾ തിയേറ്രറിൽ എത്തുന്നില്ല എന്ന് കേൾക്കുമ്പോൾ സങ്കടം ആണെന്നും , അത് കൊണ്ട് എല്ലാവരും അഭിപ്രായം അറിയിക്കണമെന്നും ഇന്ദ്രൻസ് ഫേസ്ബുക് ലൈവ് വീഡിയോയിൽ അഭ്യർത്ഥിച്ചു. ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഗപ്പിക്ക് ഉണ്ടായ അവസ്ഥ ആശാന് സംഭവിക്കരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.ഫീൽ ഗുഡ് കോമഡി ഡ്രാമയായ ആശാനിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരോടൊപ്പം നൂറിൽപ്പരം പുതുമുഖങ്ങളും അണിനിരക്കുന്നു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
