
വൈപ്പിൻ: അബുദാബി ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ കരുത്തുകാട്ടി കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എ.എം. നസീർ. അബുദാബിയിലെ സയ്യിദ് സ്‌പോർട്‌സ് സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ ജൂഡോയിലാണ് നസീറിന് വെങ്കല മെഡൽ ലഭിച്ചത്. 50 വയസിനു മുകളിലുള്ളവരുടെ (60 കിലോയിൽ താഴെ) വിഭാഗത്തിലാണ് ഈ നേട്ടം.
നേരത്തെ ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നസീർ സ്വർണ മെഡൽ നേടി ദേശീയ ചാമ്പ്യനായിരുന്നു. അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റിയിലെ അഡ്‌നെക് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ.
നായരമ്പലം അഴിവേലിക്കകത്ത് മമ്മുവിന്റെ മകനായ നസീർ കഴിഞ്ഞ പതിനാലുവർഷമായി എടവനക്കാട് യൂത്ത് ജൂഡോ ട്രെയിനിംഗ് സെന്ററിന്റെ ചീഫ് ഇൻസ്ട്രക്ടറായി പ്രവർത്തിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ