പന്തിരാങ്കാവ്: സരസ്വതി വിദ്യാനികേതൻ ഹൈസ്കൂൾ 34ാം വാർഷികം മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യഭ്യാസം, ഉയർന്ന സംസ്കാരം, ഉറച്ച രാഷ്ട്രബോധം എന്നിവ കൈമുതലാക്കിയ തലമുറകളെ വളർത്തിയെടുക്കുകയാണ് ഭാരതീയ വിദ്യാനികേതന്റെ ലക്ഷ്യമെന്നും ഭാരതീയരുടെ വിലപ്പെട്ട സംഭാവനകൾ വിസ്മരിച്ചു കൊണ്ടുള്ള പാഠ്യപദ്ധതികളാണ് ഇതുവരെ നടപ്പാക്കിയെതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ഉടൻ നടപ്പാക്കി വിദ്യാഭ്യാസ രംഗത്തെ ഈ അസ്ഥയിൽ നിന്ന് മുക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാലയ സമിതി പ്രസിഡന്റ് ആർ.ദിലീഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിജിന പ്രബീഷ്, പ്രധാനാദ്ധ്യാപിക ജി. ലീന, നഗർ സംഘചാലക് എം.എം.സത്യൻ, ദിനേഷ് മക്കാട്ട്, എൻ.കെ സത്യൻ, ഷിബിലി മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
