
കോന്നി: ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 15ന് നടക്കും. രാവിലെ 5.15ന് നിർമ്മാല്യ ദർശനം, 5.30ന് അഷ്ടഭിഷേകം, 6.15ന് മഹാഗണപതി ഹോമം, 7ന് ഉഷപൂജ, 8ന് ഭാഗവത പാരായണം, 10ന് ക്ഷീരധാര, 10.30ന് കലശപൂജ, കലശാഭിഷേകം, 11.30ന് ഉച്ചപൂജ, 12ന് അന്നദാനം, വൈകിട്ട് 4ന് എഴുന്നെള്ളത്ത് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് അമ്മൻ കോവിലിൽ പടിയിലെത്തി ചെങ്ങറ ജംഗ്ഷൻ വഴി തിരികെ ക്ഷേത്രത്തിലെത്തി സമാപിക്കും.. വൈകിട്ട് 6.30ന് ദീപാരാധന നിറമാലയും വിളക്കും, രാത്രി 7.30ന് സ്റ്റേജ് സിനിമ, 8.30ന് ധാര, 10.30ന് ഡാൻസ്, രാത്രി 11.15ന് മ്യൂസിക്കൽ നൈറ്റ്. 11.30ന് യാമപൂജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
