SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

ദേശീയ ആരോഗ്യ ദൗത്യം: കരാർ നിയമനം

Increase Font Size Decrease Font Size Print Page
photo

തൃശൂർ: ആരോഗ്യ സ്ഥാപനങ്ങളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ജില്ലാ കോർഡിനേറ്റർ (ആർ.ബി.എസ്.കെ ആൻഡ് അഡോളസെന്റ് ഹെൽത്ത്), സ്റ്റാഫ് നേഴ്‌സ് ( പാലിയേറ്റീവ് കെയർ) വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം, ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ജില്ലാ കോർഡിനേറ്റർ യോഗ്യത. പ്രായപരിധി 40 വയസ്. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജി.എൻ. എം/ ബി.എസ്.സി നഴ്‌സിംഗ്, ബി.സി.സി.പി.എൻ കോഴ്‌സ് പാസ് ആയിരിക്കണം. കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്. 14ന് വൈകിട്ട് അഞ്ചിന് മുമ്പായി ആരോഗ്യ കേരളം വെബ്‌സൈറ്റിൽ അപേക്ഷിക്കണം. നമ്പർ: 0487 2325824

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY