
തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സാമൂഹിക ശാസ്ത്ര ടാലന്റ് സേർച്ച് മത്സരം നാളെ തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30ന് അഡ്വ. മാത്യു.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ എസ്.ലേഖ അദ്ധ്യക്ഷയാകും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലാണ് മത്സരം. ജില്ലാ തലത്തിൽ സാമൂഹ്യ ശാസ്ത്ര ടാലന്റ് സേർച്ച് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച വിദ്യാർത്ഥികളാണ് പങ്കെടുക്കുക. വിജയികൾക്ക് സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
