അമലനഗർ: അമലാ നഗറിൽ വനിത സൗഹൃദ അമിനിറ്റീസ് സെന്റർ നിർമ്മാണത്തിന് ഭരണാനുമതിയായെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. ദീർഘയാത്ര ചെയ്യുന്ന കുടുംബങ്ങൾക്കും തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും മികച്ചതും ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ താമസം പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് ഒരുക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി. ആദ്യഘട്ടത്തിൽ 2 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കാണ് അനുമതി. ഗ്രൗണ്ട് ഫ്‌ളോറിലെയും ഫസ്റ്റ് ഫ്‌ളോറിലെയും 2300 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള നിർമ്മാണ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തിൽ. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സെന്റർ യാഥാർത്ഥ്യമാകുന്നത്. പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. ടെൻഡർ നടപടികൾ പൂർത്തിയാക്കി അടിയന്തരമായി നിർമ്മാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് എംഎൽഎ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
