SignIn
Kerala Kaumudi Online
Monday, 09 February 2026 8.41 PM IST

അമർത്യ സെന്നിനും റൊമില ഥാപ്പർക്കും ചെന്നിത്തലയുടെ തുറന്ന കത്ത്

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: കേരള സർക്കാർ 15-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന "ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി" എന്ന സെമിനാറിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ടു പ്രൊഫ. അമർത്യ സെൻ, പ്രൊഫ. റൊമില ഥാപ്പർ,ഡോ. ശകുന്തള തിൽസ്റ്റെഡ്,ഫാറൂഖ് അബ്ദുള്ള, കനിമൊഴി എന്നിവർക്ക് രമേശ് ചെന്നിത്തല തുറന്ന കത്തയച്ചു.

ഫാസിസ്റ്റ് സ്വഭാവം പുലർത്തുകയും വലതുപക്ഷവുമായി കൈകോർക്കുകയും നൂറുകണക്കിന് അഴിമതികളിൽപെടുകയും ചെയ്ത സർക്കാർ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത് മുഖംമിനുക്കാനുള്ള വ്യർഥ ശ്രമമാണെന്നും ജനവികാരം എതിരായിക്കഴിഞ്ഞ സർക്കാരിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് . കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന കയ്പേറിയ യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള ഉപാധിയായും പ്രശസ്തരുടെ സാന്നിദ്ധ്യം മാറ്റപ്പെടുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.