SignIn
Kerala Kaumudi Online
Thursday, 05 March 2026 8.15 PM IST

ബംഗ്ലാദേശിൽ ജയിലിൽ കഴിഞ്ഞ മുൻ മന്ത്രി മരിച്ചു

Increase Font Size Decrease Font Size Print Page
pic

ധാക്ക: ബംഗ്ലാദേശ് മുൻ ജലവിഭവ മന്ത്രി രമേശ് ചന്ദ്ര സെൻ (85)​ അന്തരിച്ചു. ദിനാജ്പ്പൂരിലെ ജയിലിൽ കഴിഞ്ഞ ഇദ്ദേഹത്തിന്റെ ആരോഗ്യനില ശനിയാഴ്ച മോശമാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇദ്ദേഹത്തിന് ദീർഘനാളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയിലെ മുതിർന്ന നേതാവായിരുന്നു. 2009 മുതൽ 2024 വരെ എം.പിയായിരുന്നു. ഹസീനയുടെ രാജിയ്ക്ക് പിന്നാലെയാണ് സെൻ അറസ്റ്റിലായത്. 2024 ആഗസ്റ്റിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം അടക്കം ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. അതേ സമയം, ഹൃദ്രോഗിയായ സെന്നിന് അധികൃതർ ചികിത്സ നിഷേധിച്ചെന്ന് ആരോപണമുണ്ട്. അവാമി ലീഗിലെ മറ്റൊരു നേതാവും കഴിഞ്ഞ മാസം സമാന സാഹചര്യത്തിൽ ജയിലിൽവച്ച് മരണപ്പെട്ടിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.