SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

കാട്ടുപന്നിയിറങ്ങി വാഴക്കൃഷി നശിപ്പിച്ചു

Increase Font Size Decrease Font Size Print Page
kattupanni-
തേലത്തുരുത്ത് കാട്ടുപന്നി നശിപ്പിച്ച കൃഷിയിടത്തിലെ വാഴകൾ

പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തിൽ കാട്ടുപന്നി വാഴകൃഷി നശിപ്പിച്ചു. മച്ചിൽ അപ്പുവിന്റെ തോട്ടത്തിലെ അഞ്ച് മാസമായ 18 വാഴകളും ബംഗ്ളാവ്പറമ്പിൽ ലാലന്റെ കൃഷിയിടത്തിലെ രണ്ട് മാസമായ 16 വാഴകളും ഒറ്റദിവസം നശിപ്പിച്ചു. വാഴകൾ കുത്തിമറിച്ച ശേഷം വാഴക്കന്നിന്റെ ഭാഗം പന്നി കാരിതിന്ന രീതിയിലാണ് കാണുന്നത്. പറവൂർ താലൂക്കിൽ ആദ്യമായാണ് കാട്ടുപന്നി ഇറങ്ങിയത്. തേലത്തുരുത്ത് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കാട്ടുപന്നി നശിപ്പിച്ച കൃഷിയിടങ്ങളിൽ പുത്തൻവേലിക്കര പഞ്ചായത്ത് കൃഷി ഓഫീസർ ടി.ഒ. ബെന്നിയും വാർഡ് അംഗം പി.എ. സന്ദീപം സന്ദർശിച്ചു. കാട്ടുപന്നി നശിപ്പിച്ച വാഴകൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY