SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.34 PM IST

@ഫറോക്കിൽ ഉജ്ജ്വല സ്വീകരണം​  എൽ​.ഡി​.എഫ് വികസന മുന്നേറ്റ ജാഥ മുന്നോട്ട്... ജനമനമറിഞ്ഞ്

Increase Font Size Decrease Font Size Print Page
lockel
ഫറോക്കിൽ ​എത്തിയ ​ എൽ​ ഡി​ എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ​നൽകിയ സ്വീകരണം

ഫറോക്ക്​: നാടിന്റെ വികസന ഭദ്രത വിളംബരം ചെയ്ത് സി.പി​.എം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് നാടെങ്ങും ആവേശോജ്ജ്വല സ്വീകരണം. നഗര, നാട്ടുവഴികളിൽ ആയിരങ്ങളാണ് ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തുന്നത്.​ എൽ.ഡി.എഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫറോക്കിൽ നൽകിയ സ്വീകരണം പുതുചരിത്രമായി. ​കോഴിക്കോട് നഗരത്തിൽ നിന്ന് മീഞ്ചന്ത വഴി എത്തിയ ജാഥയെ ആദ്യം പുതിയപാലം പേട്ട ജംഗ്ഷനിൽ നിന്ന് ബുള്ളറ്റുകളുടെ അകമ്പടിയിൽ ആനയിച്ചു. ​പഴയ ​ദേശീയ പാതയിൽ ​ എൽ.ഡി.എഫ് മണ്ഡലം കൺവീനറും ചെയർമാനുമായ ടി രാധാഗോപി , മുരളി മുണ്ടെങ്ങാട്ട് എന്നിവർ ഹാരമണിയിച്ച് സ്വീകരിച്ചു. ബാൻഡ് വാദ്യം , പൂക്കാവടി , മുത്തുക്കുടകൾ , നാദസ്വരം എന്നിവയ്ക്കൊപ്പം ചുകപ്പും വെള്ളയും വസ്ത്രമണിഞ്ഞ നൂറുകണക്കിന് വനിതകളും യുവജനങ്ങളും ജാഥയിൽ അണിചേർന്നു. എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ വർണശബളമായ ബഹുജന റാലിയായി തുറന്ന വാഹനത്തിൽ ജാഥാ ലീഡറെ സ്വീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസും അനുഗമിച്ചു. പൂതേരി മൈതാനിയിലെ സ്വീകരണ സമ്മേളന വേദിയിലെത്തിയതോടെ ആയിരങ്ങൾ പതാക വീശിയാണ് ജാഥാ നായകനെ വരവേറ്റത്. സ്വീകരണ കേന്ദ്രത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഗിരീഷ് , വി.കെ.സി മമ്മത് കോയ എന്നിവർ ഹാരമണിയിച്ചു സ്വീകരിച്ചു.

മന്ത്രി പി.എ മുഹമ്മദ് റിയാസ് അ​ദ്ധ്യക്ഷ​ത വഹിച്ചു . വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 15 പേരെ ജാഥ ലീഡർ ആദരിച്ചു. ജാഥാ ലീഡർ എം.വി ഗോവിന്ദൻ, ജാഥ അംഗങ്ങളായ കെ എസ് സലീഖ , മനയത്ത് ചന്ദ്രൻ , പി പി ദിവാകരൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം കൺവീനർ ടി രാധാഗോപി സ്വാഗതവും ബാദുഷ കടലുണ്ടി നന്ദിയും പറഞ്ഞു.

ജാഥ അംഗങ്ങളായ പി സന്തോഷ് കുമാർ , യു ബാബു ഗോപിനാഥ് , കാസിം ഇരിക്കൂർ , വടക്കോട് മോഹിച്ചൻ , അഡ്വ. കെ സുരേഷ് ബാബു ,എൽ.ഡി.എഫ് നേതാക്കളായ എം മെഹബൂബ് , പി ഗവാസ് , കെ കെ ലതിക, മുക്കം മുഹമ്മദ് , വി വസീഫ് , കെ വിശ്വനാഥൻ , എസ് കെ സജീഷ് തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ച ജാഥയെ കാലിക്കറ്റ് സർവകലാശാല പരിസരം വരെ ബേപ്പൂർ മണ്ഡലത്തിൽ നിന്നുള്ള ഇരുചക്ര വാഹനങ്ങൾ അകമ്പടിയായി അനുഗമിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY