SignIn
Kerala Kaumudi Online
Sunday, 26 April 2026 11.26 PM IST

റബർത്തോട്ടങ്ങളിൽ ആശ്വാസമായി തേൻക്കൃഷി

Increase Font Size Decrease Font Size Print Page

കല്ലറ: വേനലായാൽ റബർ ടാപ്പിംഗ് നിറുത്തുകയും തോട്ടം ഉടമകളും തൊഴിലാളികളും ദുരിതത്തിലാകുകയും ചെയ്യുന്ന സമയമാണ്.എന്നാൽ നഷ്ടങ്ങളിലേക്ക് പോകുന്ന റബർ കർഷകർക്ക് ആശ്വാസമാവുകയാണ് തോട്ടങ്ങളിലെ തേനീച്ച വളർത്തൽ.റബർ മരങ്ങൾ തളിരിട്ട് കഴിയുമ്പോൾ അവയുടെ ഇല ഞെട്ടുകളിൽ നിന്നാണ് തേൻ ഉത്പാദനം കൂടുതലുണ്ടാവുക.കാലാവസ്ഥാ വ്യതിയാനം റബർ കർഷകർക്ക് പ്രതികൂലമാകുമ്പോഴും തേനീച്ചക്കൃഷി ആശ്വാസമാവുകയാണ്.ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ധാരാളമായി തേൻ ഉത്പാദിപ്പിക്കപ്പെടുകയും നഷ്ടം മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.റബർ വിലയിടിവിലുണ്ടായ നഷ്ടം ശുദ്ധമായ തേനിലൂടെ ലാഭമാക്കി മാറ്റാമെന്നു തെളിയിക്കുകയാണു മലയോര കർഷകർ.തേൻ ഉത്പാദിപ്പിക്കാൻ പാകമായ വലിയ റബർമരങ്ങളുള്ള തോട്ടങ്ങളാണ് ഇവിടുള്ളത്.ഒരു ഹെക്ടറിൽ 10 മുതൽ 15 വരെ തേനീച്ചപ്പെട്ടികൾ വച്ച് തേനെടുക്കാനാകുമെന്ന് ഈ രംഗത്തുള്ള കർഷകർ പറയുന്നു.റബറിന് വില കുറഞ്ഞിരിക്കുമ്പോഴും തേനിന് മാർക്കറ്റിൽ സ്ഥിരമായ വിലയാണ് ലഭിക്കുന്നത്.ഇതിലൂടെ കർഷകർക്ക് അധികവരുമാനം നേടാനാകും. കൃഷി ഭവനുകളിൽ നിന്ന് തേൻ വളർത്തുന്നതിന് വേണ്ട ക്ലാസ്സും പരിശീലനവും തേൻക്കൂടുകളും നൽകുന്നുണ്ട്.

 കർഷകർക്കായുള്ള പദ്ധതികൾ

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം ഹോർട്ടിക്കോർപ്പ് വഴി തേനിച്ചക്കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകരെ കണ്ടെത്തി പരിശീലനം നൽകുന്നു.കൃഷി ചെയ്യുന്നതിനുള്ള കൂടും,തേനെടുക്കുന്നതിനുള്ള എക്സ്ട്രാറ്റർ,സ്‌മോക്കർ നൈഫ് തുടങ്ങിയവയും നൽകുന്നു.

പഞ്ചായത്ത് തലത്തിൽ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുകയും തേനിച്ചക്കൂട് കൊടുക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.