
പന്തളം: പെരുമ്പുളിക്കൽ മൈനാപ്പള്ളി അന്നപൂർണേശ്വരി ദേവീ ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവവും പൊങ്കാലയും ഇന്ന് മുതൽ വ്യാഴാഴ്ച വരെ നടക്കും. ഇന്ന് രാവിലെ 5ന് മഹാഗണപതി ഹോമം. ക്ഷേത്രനടയിൽ പറയിടീൽ, വൈകിട്ട് 6.45ന് ദീപക്കാഴ്ച, 101 പറയും വിളക്കും. 11 രാവിലെ 6.30ന് ഉച്ചാര പൊങ്കാല, 7ന് സോപാനസംഗീതം. വൈകിട്ട് 5ന് കെട്ടുകാഴ്ച. 7ന് സേവ. രാത്രി 9ന് പെരുമ്പുളിക്കൽ പൂരം പഞ്ചാരിമേളം, 12ന് രാവിലെ 8ന് കെട്ടുകാഴ്ച. വൈകിട്ട് 6.45ന് കളമെഴുത്തും പാട്ടും. 8.30ന് പ്രസീത ചാലക്കുടി നയിക്കുന്ന ഉറവ് നാടൻപാട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
