SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.33 PM IST

റിപ്പബ്ലിക് സദസ്  സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
ggtre-
അരക്കിണർ ചിന്ത ലൈബ്രറിയിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പദ്ധതിയായ ‘റിപ്പബ്ലിക് സദസ്’ സംഘടിപ്പിച്ചപ്പോൾ

ബേപ്പൂർ: അരക്കിണർ ചിന്ത ലൈബ്രറിയിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പദ്ധതിയായ ‘റിപ്പബ്ലിക് സദസ്’ സംഘടിപ്പിച്ചു. “വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ” എന്ന മുദ്രാവാക്യവുമായി നടന്ന പരിപാടി കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കൊല്ലരത്ത് സുരേശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ റിസോഴ്സ് പേഴ്സൺ വി. എസ്. ലാലൻ വിഷയാവതരണം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് സി. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സുനിൽകുമാർ, ടി.കെ. ഗോപാലകൃഷ്ണൻ, ഗിരീഷ് കുനിയിൽ, എ.വി. പ്രജിത എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി കെ.സി. അനൂപ് സ്വാഗതവും ജോയിൻ സെക്രട്ടറി ടി.കെ. സ്നേഹലത നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY