കൊടുവള്ളി: കരുവൻപൊയിൽ റസിഡന്റ്സ് കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച 'ഗ്രാമചന്ത' കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. കെ.ആർ.സി.സി പ്രസിഡന്റ് ടി.പി. കുഞ്ഞാലി ഹാജി അദ്ധ്യക്ഷത വഹിച്ചു. സീനിയർ കർഷകരായ മുഹമ്മദ് ആണിയൻകണ്ടി, പി.ടി അഹമ്മദ്കുട്ടി ഹാജി, റഫീക്കത്ത് ഉപ്പിനകത്ത്, സ്‌കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടിയ എം. അഭിജാത്, പ്രശസ്ത മജീഷ്യൻ മജീദ് മടവൂർ എന്നിവരെ ആദരിച്ചു. സ്റ്റാളുകളുടെ ഉദ്ഘാടനം ഡോ. പ്രിയ മോഹൻ നിർവഹിച്ചു. മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. അബൂ ലൈസ്, കൗൺസിലർമാരായ പി.പി. ഫൈസൽ, മുഫീദ ഹാരിസ്, കൃഷി ഓഫീസർടി. ദിലീപ് കുമാർ, സി. ഹുസൈൻകുട്ടി, എൻ.ലബീബ്, കരീം കൊടക്കാട് പ്രസംഗിച്ചു.കെ.ആർ.സി.സി ജനറൽ സെക്രട്ടറിഎം.പി.എം. അമീൻ സ്വാഗതവും കോഓർഡിനേറ്റർ പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
