
ചണ്ഡീഗഢ്: സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി ഒന്നാം വർഷ നിയമവിദ്യാർത്ഥി. പഞ്ചാബിലെ തരൻ താരൻ ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വെടിയേറ്റ നൗഷേര പന്നുവാൻ സ്വദേശിനിയായ സന്ദീപ് കൗർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതിയും ജലന്ധർ സ്വദേശിയുമായ പ്രിൻസ് രാജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
ദൃശ്യങ്ങൾ അനുസരിച്ച്, രാവിലെ 9.15 ഓടെ പ്രിൻസ് ക്ലാസ് മുറിയിലെത്തി സന്ദീപ് കൗറിനരികിലൂടെ നടന്നുപോയി. തുടർന്ന് സന്ദീപ് ക്ലാസിന് പുറത്തേക്ക് പോയി. പിന്നാലെ പ്രിൻസും. ഈ സമയം മറ്റൊരു സഹപാഠി ഇവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൂവരും സംസാരം പിന്നീട് ക്ലാസ് മുറിയുടെ പിൻഭാഗത്തെ ബെഞ്ചുകളിലേക്ക് മാറ്റി. പെൺകുട്ടികൾ അവസാന ബെഞ്ചിലും പ്രിൻസ് അവർക്ക് തൊട്ടു മുമ്പിലുള്ള ബെഞ്ചിലുമാണ് ഇരുന്നത്. ക്ഷുപിതനായ പ്രിൻസ് തന്റെ ബാഗിൽ നിന്ന് പിസ്റ്റൾ പുറത്തെടുത്ത് സന്ദീപിന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. മുന്നോട്ട് നീങ്ങിയ പ്രിൻസ് സ്വന്തം തലയിലേക്കും വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. എന്തിനാണ് പ്രിൻസ് സന്ദീപിനെ കൊന്നതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |