SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.36 PM IST

കാനഡയിൽ അതിശൈത്യം തുടരുന്നു

Increase Font Size Decrease Font Size Print Page
pic

ഒട്ടാവ: കാനഡയിൽ കടുത്ത ശൈത്യം തുടരുന്നു. പ്രയറി മേഖലകളിലും (മാനിറ്റോബ, സസ്‌കാറ്റ്‌ചെവാൻ പ്രവിശ്യകളിൽ) വടക്കൻ ഒന്റേറിയോയിലും യെല്ലോനൈഫ് പോലുള്ള വടക്കൻ പ്രദേശങ്ങളിലും -27 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. എന്നാൽ ഇവിടങ്ങളിൽ ശീതക്കാറ്റിന്റെ പ്രഭാവത്താൽ -45 ഡിഗ്രി സെൽഷ്യസ് മുതൽ -50 ഡിഗ്രി സെൽഷ്യസ് വരെ 'വിൻഡ് ചിൽ" അനുഭവപ്പെടാമെന്നാണ് മുന്നറിയിപ്പ്. യഥാർത്ഥ താപനിലയേക്കാൾ കൂടുതൽ തണുപ്പ് ചർമ്മത്തിൽ അനുഭവപ്പെടുന്ന അവസ്ഥയാണ് വിൻഡ് ചിൽ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേ സമയം, കാനഡയുടെ പടിഞ്ഞാറൻ തീരങ്ങളിൽ മിതമായ കാലാവസ്ഥയാണ്. വാൻകൂവറിലും തെക്കൻ ആൽബർട്ടയിലും 8 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.