SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ജി.എച്ച്.എസ്.എസിൽ 'ധീര' സ്വയം പ്രതിരോധ പരിശീലന ക്യാംപ്

Increase Font Size Decrease Font Size Print Page
s
പെരിന്തൽമണ്ണ ജി.എച്ച്.എസ്.എസിൽ നടന്ന 'ധീര' സ്വയം പ്രതിരോധ പരിശീലന ക്യാംപ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ജി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ സ്‌കൂളിൽ 'ധീര' ദ്വിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു. കേരള പൊലീസ്, വനിതാ ശിശുവികസന വകുപ്പ്, സംസ്ഥാന നിർഭയ സെൽ എന്നിവർ സംയുക്തമായാണ് പരിപാടി
സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് അഡ്വ.സുൽഫിക്കർ അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ അനിൽ കുമാർ, ഹെഡ്മാസ്റ്റർ അനിൽ കുമാർ, എം.പി.ടി.എ റജീന, ഐ.സി.ഡി. എസ് സൂപ്പർ വൈസർ സുലൈഖ ബാനു, ബുഷ്റ, സ്‌കൂൾ കൗൺസിലർ റെസ്ബിൻ പ്രസംഗിച്ചു. മാസ്റ്റർ ട്രെയ്നർമാരായ എ.എസ്.ഐ വത്സല, സിനിമോൾ എന്നിവർ പരിശീലനം നൽകി.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY