SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

പെണ്‍കുട്ടികള്‍ പോയത് സ്‌കൂള്‍ യൂണിഫോമില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Increase Font Size Decrease Font Size Print Page
police

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ല. ആറ്റിങ്ങല്‍ ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചല്‍ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ കാണാനില്ലാത്തത്.

സ്‌കൂളിലേക്ക് പോകാനായാണ് വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍നിന്നും ഇറങ്ങിയത്. ചിറയിന്‍കീഴ്, വക്കം സ്വദേശിനികളാണ് രണ്ടുപേരും. സ്‌കൂള്‍ യൂണിഫോമിലാണ് പോയിട്ടുള്ളത്. ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY