SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ഡിസൈൻ അൺഫിൽട്ടേർഡ്

Increase Font Size Decrease Font Size Print Page
design

കൊച്ചി: ആർക്കിടെക്ചർ, ഡിസൈൻ സമ്മേളനമായ ഡിസൈൻ അൺഫിൽട്ടേർഡിന്റെ ആറാം പതിപ്പ് കൊച്ചിയിൽ സമാപിച്ചു. ആർക്കിടെക്ചർ വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും പങ്കെടുത്ത പരിപാടിയിൽ നിർമ്മാണവസ്തുക്കളെക്കുറിച്ചുള്ള ധാരണ, പ്രാദേശികമായ അറിവ് എന്നിവ ചർച്ച ചെയ്തു. 26 നഗരങ്ങളിലായി നടക്കുന്ന ഡിസൈൻ അൺഫിൽട്ടേർഡിന്റെ കൊച്ചി പതിപ്പിന് ഓക്‌സ്‌ഫോർഡ് ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദാനന്തര ബിരുദം നേടിയ കൊച്ചുതൊമ്മൻ മാത്യു നേതൃത്വം നൽകി. ആർക്കിടെക്ചറിന്റെയും ഡിസൈനിന്റെയും നൂതന പ്രവണതകൾ ചർച്ച ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് ഡിസൈൻ അൺഫിൽട്ടേർഡ്. നിർമ്മാണവസ്തുക്കൾ, ധനം, മനോഭാവം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു.

TAGS: LOCAL NEWS, ERNAKULAM, DESIGN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY