ബേപ്പൂർ: ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ ശാരീരിക മാനസിക വളർച്ചക്കും ഉല്ലാസത്തിനും വേണ്ടി ഗോകുലം കേരള എഫ്.സിയുടെ സഹകരണത്തോടെ നടത്തുന്ന മഴവില്ല് വാർഷിക ക്യാമ്പ്, ടൂറിസം പൊതുമരാമത്ത് മന്ത്രി അഡ്വ മുഹമ്മദ് റിയാസ് സന്ദർശിച്ചു. മന്ത്രി കേക്ക് മുറിച്ചു കുട്ടികൾക്ക് വിതരണം ചെയ്തു. റഷ്യയിൽ നടക്കുന്ന സെറിബൾ പാൽസി ഫുട്ബോൾ ടൂർണമെന്റിലേക്ക് തിരഞ്ഞെടുത്ത മുഹമ്മദ് സായാനെ മന്ത്രി അഭിനന്ദിച്ചു. മിഥുൻ, വാഹിദ് സാലി, റനീഷ് പി, ഒ.കെ മൻസൂർ അലി, അഖിൽ നാഥ്, സ്വപ്നാ ജോർജ് പ്രസംഗിച്ചു. ഫസൽ, റഹീബ്, റാഷിദ്, ഷമീർ, ഷാഫി, ഫൈസൽ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
