
ഒട്ടാവ: അതിശൈത്യത്തിൽ വലഞ്ഞ് ലോക രാജ്യങ്ങൾ. ജപ്പാനിൽ കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ മരണം 46 ആയി. സ്ഥിതി അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇതുവരെ 558 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനജീവിതം സ്തംഭിച്ച നിലയിലാണ്. അവസ്ഥയിലാണ്. മഞ്ഞ് മൂടിയതോടെ വടക്കൻ മേഖലകളിൽ ഗതാഗതം പൂർണമായും നിലച്ചു.അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.ന്യൂയോർക്ക്സിറ്റിയിൽ കടുത്ത ശൈത്യത്തിൽ ഇതുവരെ 18 പേർ മരണപ്പെട്ടെന്ന് അധികൃതർ അറിയിച്ചു.
1961ന് ശേഷം ആദ്യം
യു.എസിൽ പല മേഖലകളിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു.
1961ന് ശേഷമുള്ള ഏറ്റവും കഠിനമായ തണുപ്പാണിതെന്നും ആളുകൾ തണുത്തുറഞ്ഞു മരിക്കുന്ന സ്ഥിതിയാണെന്നുമാണ് റിപ്പോർട്ട്.കാനഡയിൽ കടുത്ത ശൈത്യത്തെത്തുടർന്ന് വിമാനങ്ങൾ കൂട്ടമായി റദ്ദാക്കി. കഴിഞ്ഞ ദിവസം മാത്രം 67 വിമാനങ്ങൾ റദ്ദാക്കി.വൈകിയാണ് വിമാനങ്ങൾ പുറപ്പെടുന്നത്. ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ, ഒട്ടാവ, എഡ്മണ്ടൺ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.ജനജീവിതം സ്തംഭിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |