
അന്തിക്കാട്: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും വനിതാ ശിശു വികസന വകുപ്പും ചേർന്ന് പേരന്റ് അപ്പ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധി കൾക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേനക അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റിൻസി നാസർ, കെ.കെ.പ്രകാശൻ, പി.കെ.കൃഷ്ണൻ, ടി.ബി.മായ, വിനിത ബെന്നി, നീതു ഷിജു, കാവ്യ പ്രശോഭ്, പി.സുഷമ, പേരന്റ് അപ്പ് പ്രൊജക്ട് കോർഡിനേറ്റർ അഡ്വ: ഉബൈദുള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
