
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന, യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന സംരംഭമാണിത്. സർക്കാർ അംഗീകൃത നിരക്കുകളിൽ സുതാര്യമായാണ് പ്രവർത്തനം. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന കേരള സവാരി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
