
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പി.എഫ് പെൻഷൻകാർ കൊച്ചി ഓഫീസിന് മുന്നിൽ നടത്തിയ ത്രിദിനസമരത്തിന്റെ ഭാഗമായി പ്രകടനവും ധർണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു ദേശീയ വർക്കിംഗ് കമ്മിറ്റിഅംഗം എം.ജി. അജി ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ. എസ്. കൃഷ്ണമൂർത്തി, ടി.സി. സൻജിത്ത്, ടി.കെ. രമേശൻ, അലി അക്ബർ, കെ.കെ. ഇബ്രാഹിംകുട്ടി, ജോസ് ആറ്റുപുറം, എം.കെ. മോഹനൻ, ടി.കെ. വിദ്യാസാഗർ എന്നിവർ പ്രസംഗിച്ചു. കുറഞ്ഞ പെൻഷൻ 9000 രൂപയും ഡി.എയും അനുവദിക്കുക, സൗജന്യ ചികിത്സ ഏർപ്പെടുത്തുക, പെൻഷൻ നിർണയത്തിന് പൂർണസർവീസ് കാലയളവ് പരിഗണിക്കുക, ട്രെയിൻ യാത്ര ഇളവ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
