വടകര: സെമിനാർ പരമ്പര “എൻവിഷൻ 2026” കണ്ണൂർ സർവകലാശാലയിലെ മുൻ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ഡോ. എൻ. സാജൻ ഉദ്ഘാടനം ചെയ്തു. സെമിനാർ പരമ്പര വിദ്യാർത്ഥികൾക്ക് പുതിയ ആശയങ്ങളും ഗവേഷണാഭിരുചിയും വളർത്തുന്നതിന് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സെമിനാർ പരമ്പരയുടെ ഭാഗമായി വിഷ്യൽ കൾച്ചർ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെറ്റ്ലാൻഡ്ബയോഡൈവേർസിറ്റി, സ്റ്റോക് മാർക്കറ്റ് ട്രെയ്ഡിൻങ്ങ് എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകളും സംവാദങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും .കോളേജ് പ്രിൻസിപ്പാൾ ഡോ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. അരവിന്ദൻ താരേമ്മൽ, ഹരിമോഹൻ, ശ്രീജിത്ത്, സ്റ്റുഡൻസ്, ആദിത്ഥ്യൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പാൾ പ്രൊഫ. നാരായണൻ എം.പി. നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
