
ന്യൂഡൽഹി: യു.പി.എ സർക്കാർ 2013ൽ ഒപ്പിട്ട ലോക വ്യാപാര കരാറാണ് ഇന്ത്യയിലെ കർഷകരുടെ താത്പര്യങ്ങൾ ഹനിച്ചതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. യു.എസുമായുള്ള കരാർ രാജ്യത്തെ വിറ്റതിന് തുല്ല്യമാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് ബഡ്‌ജറ്റ് ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
യു.പി.എകാലത്തെ കരാർ മൂലം പൊതുവിതരണം പോലും പ്രതിസന്ധിയിലായിരുന്നു. തുടർന്ന് അധികാരത്തിൽ വന്ന മോദി സർക്കാരാണ് പരിഹാരമുണ്ടാക്കിയത്. കൊവിഡ് സമയത്ത് എല്ലാവർക്കും റേഷൻ നൽകി.
ഇന്ത്യയ്‌ക്ക് ഡാറ്റാ നഷ്‌ടമുണ്ടാകുമെന്ന രാഹുലിന്റെ ആരോപണവും മന്ത്രി തള്ളി. ബഡ്‌ജറ്റിൽ ഡാറ്റാ സെന്ററുകൾക്ക് ഇൻസെന്റീവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ തൊഴിൽ അവസരങ്ങളാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |