SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.12 PM IST

സംയുക്ത കായികാദ്ധ്യാപക സംഘടന സംസ്ഥാന സമ്മേളനം

Increase Font Size Decrease Font Size Print Page
s


ചേർത്തല: സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലെ കയികാദ്ധ്യാപകരുടെ സംയുക്ത സംഘടനയുടെ സംസ്ഥാന സമ്മേളനം 12 മുതൽ 14വരെ ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കും. 1000 കായികാദ്ധ്യാപകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംയുക്താ കായികാദ്ധ്യാപക സംഘടന പ്രസിഡന്റ് ബിജുദിവാകരൻ, സ്വാഗതസംഘം ചെയർമാൻ വി.ഷാജി, കൺവീനർ ടി.പി.മനേഷ്‌കുമാർ, സംഘടന ജില്ലാ പ്രസിഡന്റ് കെ.ആർ.വിനയചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12ന് വൈകിട്ട് 4.30ന് പ്രതിനിധി സമ്മേളനം.13ന് രാവിലെ 10.30ന് പൊതുസമ്മേളനം ജില്ലാപഞ്ചാത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘടനാ പ്രസിഡന്റ് ബിജു ദിവാകരൻ അദ്ധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ മികച്ച കായികാദ്ധ്യാപകരെ ആദരിക്കും. രണ്ടിന് കായിക വിദ്യാഭ്യാസ സെമിനാർ മഹാത്മാഗാന്ധി സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.ബിനുജോർജ്ജ് വർഗീസ് ഉദ്ഘാടനം ചെയ്യും.
3.30ന് നടക്കുന്ന യാത്രയയപ്പു സമ്മേളനം സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ പത്തിന് സംസ്ഥാന ജനറൽ കൗൺസിൽയോഗം.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY