SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

പ്രതിഷേധ ധർണ നടത്തി

Increase Font Size Decrease Font Size Print Page
news-
കുറ്റ്യാടി ഇലക്ട്രിസിറ്റി സബ് ഡിവിഷൻ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കോഡുകൾ പിൻവലിക്കുക,​ വൈദ്യുത നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക,​ ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക,​ ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ - കെ.ഇ.ഇ.സി (ഐ.എൻ.ടിയു.സി) യുടെ നേതൃത്വത്തിൽ കുറ്റ്യാടി സബ് ഡിവിഷൻ ഓഫീസിന് മുൻപിൽ ധർണ നടത്തി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ പി.കെ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പി.കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ടി സുരേഷ് ബാബു. ടി.വി.പി ജോബ്, വി.ടി വിനോദ് പി.എസ് അഷ്റഫ്, എൻ.പി.പി.പി സാജിദ്, പി പ്രസാദ്, പി.പി ഗിരീഷ് പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY