മലപ്പുറം : ജില്ലാ മൃഗാശുപത്രിയിൽ വാക്സിനേഷനും മറ്റു ചികിത്സയ്ക്കും കൊണ്ടുവരുന്ന നായകൾ ഉൾപ്പെടെയുള്ള അരുമമൃഗങ്ങൾ കുത്തിവയ്പ്പിനിടെ ആശുപത്രിയിൽ നിന്നും സമീപത്തുള്ള വീടുകളിലേക്കും ഒഴിഞ്ഞ പ്രദേശങ്ങളിലേക്കും ഓടിപ്പോകുന്നത് പതിവായ സാഹചര്യത്തിൽ മൃഗാശുപത്രിയുടെ പിൻഭാഗം നെറ്റ് കൊണ്ട് വേലി കെട്ടണമെന്ന് ആവശ്യം . ഇക്കാര്യമുന്നയിച്ച് താമരക്കുഴി റസിഡന്റ്സ് അസോസിയേഷൻ ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. സക്കറിയ സാദിഖ് മധുരക്കറിയന് നിവേദനം നൽകി.താമരക്കുഴി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഷംസു താമരക്കുഴി, ഭാരവാഹികളായ എം.കെ.എസ്. ഉണ്ണി, കുന്നത്ത് രാജേന്ദ്രൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
