കൊച്ചി: ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിലെ വീൽഹൗസിൽ അതിക്രമിച്ചJകയറി സ്രാങ്കിൽനിന്ന് സ്റ്റിയറിംഗ് നിയന്ത്രണം ഏറ്റെടുക്കുകയും ബോട്ട്മാസ്റ്ററെ ആക്രമിക്കുകയും ചെയ്ത കേസിൽ ഗുണ്ട അറസ്റ്റിൽ. കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷകഴിഞ്ഞ് ഒരാഴ്ചമുമ്പ് പുറത്തിറങ്ങിയ മുളവുകാട് താന്തോണിതുരുത്ത് ചുങ്കത്തുവീട്ടിൽ ശ്രീരാജിനെയാണ് (28) മുളവുകാട് പൊലീസ് അറസ്റ്റJചെയ്തത്.
എറണാകുളം-മുളവുകാട് റൂട്ടിൽ സർവീസ് നടത്തുന്ന എസ് 50 ബോട്ടിൽ ബുധനാഴ്ച രാവിലെ 8.20നായിരുന്നു സംഭവം. നോർത്ത് ജെട്ടിയിൽനിന്ന് കയറിയ ശ്രീരാജ് ടിക്കറ്റെടുക്കാൻ വിസമ്മതിച്ചപ്പോൾ ജെട്ടിയിലേക്ക് ബോട്ട് തിരിച്ചടുപ്പിക്കാൻ സ്രാങ്കിനോട് ബോട്ടുമാസ്റ്റർ നിർദ്ദേശിച്ചതാണ് പ്രകോപനകാരണം. വീൽഹൗസിലുണ്ടായിരുന്ന സ്രാങ്ക് മനോജ്ബാബുവിനെ തള്ളിമാറ്റിയശേഷം സ്റ്റിയറിംഗ് പിടിച്ചു തിരിച്ചു. നിയന്ത്രണംവിട്ട ബോട്ട് ഇളകിയാടിയതോടെ യാത്രക്കാരും പരിഭ്രാന്തരായി. ഓടിയെത്തിയ ബോട്ട് മാസ്റ്ററുടെ മുഖത്ത് പ്രതി അടിച്ചു പരിക്കേൽപ്പിച്ചു. സ്രാങ്കും ബോട്ട്മാസ്റ്ററും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി ബോട്ട് സുരക്ഷിതമായി ജെട്ടിയിലടുപ്പിച്ചു. ഉടനെ ശ്രീരാജ് സ്ഥലത്തുനിന്ന് കടന്നു.
സംഭവത്തിന് തലേദിവസം താന്തോണിതുരുത്തിൽനിന്ന് ഇതേ ബോട്ടിൽ കയറിയ ശ്രീരാജ് ടിക്കറ്റെടുക്കാൻ നൽകിയ കീറിയ 20രൂപനോട്ട് ബോട്ട്മാസ്റ്റർ തിരിച്ചുനൽകിയത് വാക്കേറ്റത്തിൽ കലാശിച്ചിരുന്നു. ബോട്ട്മാസ്റ്ററെ കത്തികാട്ടി താൻ കാപ്പാകേസ് പ്രതിയാണെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അടുത്തദിവസം ബോട്ടിൽ കയറി ടിക്കറ്റെടുക്കാൻ വിസമ്മതിച്ചത്.
അടിപിടി. മയക്കുമരുന്ന്, പോക്സോ ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയായ ശ്രീരാജിനെ ഇന്നലെ രാവിലെ ബോൾഗാട്ടിയിൽനിന്ന് മുളവുകാട് എസ്.എച്ച്.ഒ എൻ.എസ്. ശ്യാംകുമാർ, എസ്.ഐ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |