
തൃശൂർ: പ്രകൃതിക്ഷോഭങ്ങളിലും വന്യജീവി ആക്രമണങ്ങളിലും കർഷകർ പ്രയാസപ്പെടുമ്പോൾ അടിയന്തര സഹായങ്ങൾ സമയബന്ധിതമായി നൽകണമെന്നും അഗ്രികൾച്ചറൽ അസിസ്റ്റന്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി കെ.കെ. ജാഫർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. റീജ്യണൽ സെക്രട്ടറി ദിനു മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ലാ പ്രസിഡന്റ് ഷംനാസ് ഷെരീഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എസ്. ശ്രീനിഷ്, ട്രഷർ കെ.എം. സാദിക്ക്, സംസ്ഥാന കൗൺസിൽ അംഗം കെ.സി. വേണുഗോപാൽ,കെ.ജോഷി മോൻ,കെ.ജി.അജി, കെ.ഷാജി മോൻ,എൻ.ജെ.ജോഷി, കെ.വിജയശ്രീ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |