അങ്കമാലി: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് യു.ഡി.ടി.എഫ് നേതൃത്വത്തിൽ തൊഴിലാളികൾ ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാബു സാനി അദ്ധ്യക്ഷനായി. മുൻ എം.എൽ.എ പി.ജെ.ജോയി പ്രസംഗിച്ചു.
ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അങ്കമാലി കെ.എസ്.ആർ.ടി.സി പരിസരത്ത് ചേർന്ന പൊതുസമ്മേളനം അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സി.കെ. ബിജു അദ്ധ്യക്ഷനായി. സി.കെ. സലിംകുമാർ, കെ.പി. രജീഷ്, ജോസഫ് ചറയത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |