
അത്താണി: മിണാലൂർ കുറ്റിയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരസംക്രമ വേലയാഘോഷം ഭക്തിസാന്ദ്രമായി. മിണാലൂർ തിരുത്തിപറമ്പ് ദേശങ്ങളായിരുന്നു പങ്കാളികൾ. മിണാലൂർ പകൽ വടക്കേ തേർക്ക് ശിവക്ഷേത്രത്തിൽ നിന്നാണ് എഴുന്നള്ളിപ്പ് നടത്തിയത്. ഊക്കൻസ് കുഞ്ചുവിന്റെ നേതൃത്വത്തിൽ അഞ്ച് ആനകൾ അണിനിരന്നു. തിരുത്തിപറമ്പ് പകൽ പൂരം അമ്പലപുരം മണക്കുളം കോവിലകത്തുനിന്നാണ് എഴുന്നള്ളിച്ചത്. അക്കിക്കാവ് കാർത്തികേയന്റെ നേതൃത്വത്തിൽ ഏഴ് ആനകൾ കണ്ണികളായി. കൂട്ടിയെഴുന്നള്ളിപ്പിൽ 12 ആനകൾ നിരന്നു. കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിന് നേതൃത്വം നൽകി. പകൽപ്പൂരം കൊട്ടി കലാശിച്ചതോടെ മിണാലൂർ ദേശത്തിന്റെ കരിമരുന്ന് വിസ്മയവും ഉണ്ടായി. മുണ്ടത്തിക്കോട് സതീഷായിരുന്നു ലൈസൻസി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
