SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.37 PM IST

ജീവൻ രക്ഷ പരിശീലനം

Increase Font Size Decrease Font Size Print Page
llk
ജീവൻ രക്ഷ പരിശീലനം

വാണിമേൽ: ഗ്രാമകല സാംസ്‌കാരിക വേദി കന്നുകുളത്തിൻ്റെ ആഭിമുഖ്യത്തിൽ എയ്ഞ്ചൽസ്‌ വടകരയുടെ സഹകരണത്തോടെ "ഗോൾഡൻ അവർ" എന്ന പേരിൽ അടിയന്തര ജീവൻ രക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു. വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുർഷിന എം.കെ.പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമകല സാംസ്‌കാരിക വേദി പ്രസിഡന്റ്‌ ആകാശ് കെ.വി. അദ്ധ്യക്ഷത വഹിച്ചു. എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി. പി.സത്യനാരായണൻ, എ. സഹദേവൻ, ഷാജി പടത്തല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലതല ബഡ്‌സ് ഫെസ്റ്റിവലിൽ മികച്ച പ്രകടനം കാഴ്ച വെച്ച കെ.സി.സുജീഷിനെ ചടങ്ങിൽ അനുമോദിച്ചു. പി.പി. രാജൻ, അരുൺജിത് എം.പി, സായൂജ് കെ.പി പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY