SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.54 PM IST

തിരുവനന്തപുരത്തെ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണം,​ ബിജെപി കൗൺസിലർമാരോട് നരേന്ദ്ര മോദി

Increase Font Size Decrease Font Size Print Page
narednar-modi-

ന്യൂഡൽഹി : തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ടു പോകണമെന്നും കേരളത്തിൽ നിന്നെത്തിയ തദ്ദേശസ്ഥാപനങ്ങളിലെ ബി.ജെ.പി പ്രതിനിധി സംഘത്തോട് മോദി പറഞ്ഞു. ഡൽഹി ലോക് കല്യാൺ മാർഗിലെ വസതിയിലാണ് മോദി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന്റെ പ്രാധാന്യത്തിലൂന്നിയാണ് പ്രധാനമന്ത്രി ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സംവദിച്ചത്. ഈ നേട്ടത്തിന്റെ ഊർജ്ജം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണം. ഗുജറാത്തിലെ രാഷ്ട്രീയ അനുഭവം വിവരിച്ച മോദി അംഗങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്,​ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. രാവിലെ നഗരവികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടാറിന്റെ ക്ലാസിലും സംഘം പങ്കെടുത്തു. ഉച്ചയ്ക്ക് പാർലമെന്റ് സന്ദർശിച്ച ശേഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും കണ്ടു. നാളെ രാഷ്ട്രപതി ഭവനും സംഘം സന്ദർശിക്കും. തുടർന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെയും കണ്ട ശേഷം നാട്ടിലേക്ക് മടങ്ങും.

TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.